ബച്ചനെ രാഷ്ട്രപതിയാക്കുന്നതില്‍ നരേന്ദ്ര മോദിക്ക് താല്‍പ്പര്യമുണ്ടെന്നാണ് അമര്‍ സിംഗിന്റെ വെളിപ്പെടുത്തല്‍. ‘പാ’ എന്ന ചിത്രത്തിന്റെ ഷുട്ടിംങ്ങിനിടെ നരേന്ദ്ര മോദിക്ക് അമിതാബ് ബച്ചനെ പരിചയപ്പെടുത്തിയത് താനാണെന്നും അമര്‍ സിംഗ് പറഞ്ഞു. അതിന് ശേഷമാണ് ഗുജറാത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകാന്‍ ബച്ചനെ മോദി ക്ഷണിച്ചതെന്നും അമര്‍ സിംഗ് പറഞ്ഞു.