ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതിയുടെ ചെയ്തികളുടെ കണക്കു പറയിപ്പിക്കുവാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂടെ ജയിലിലേക്ക് പോകാനും എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി തയ്യാറാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ഒരു പാര്‍ട്ടി കണ്‍വെന്‍ഷന്‍റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘നമ്മുടെ പ്രവര്‍ത്തകര്‍ ജയിലിലേക്ക് പോകാന്‍ തയ്യാറായാല്‍ മാത്രമേ ഇവിടത്തെ പ്രശ്‌നങ്ങള്‍ അവസാനിക്കുകയുള്ളൂ. മായാവതിയെക്കൊണ്ട് കണക്ക് പറയിക്കണമെങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജയിലിലേക്ക് പോകാന്‍ തയ്യാറാകണം.
രാഹുല്‍ ഗാന്ധിയും ആവശ്യമെങ്കില്‍ നിങ്ങളുടെ കൂടെ ജയിലിലേക്ക് ഉണ്ടാകും. കേന്ദ്രം പ്രഖ്യാപിക്കുന്ന പദ്ധതികള്‍ മായാവതി സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ടൊയെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പരിശോധിക്കണം‘,സോണിയഗാന്ധി പറഞ്ഞു.
അതേസമയം കേന്ദ്രം പ്രഖ്യാപിക്കുന്ന പദ്ധതികള്‍ മായാവതി സര്‍ക്കാര്‍ ശരിയായവിധത്തില്‍ നടപ്പിലാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ കടം എഴുതിത്തള്ളല്‍ പദ്ധതി മായാവതി സര്‍ക്കാര്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനു മാത്രമേ അധികാരത്തില്‍ തിരിച്ചു വരുവാന്‍ കഴിയുകയുള്ളൂവെന്നും രാഹുല്‍ പറഞ്ഞു.