ഗോമൂത്രം കുടിക്കുന്നതിലൂടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിയുമെന്ന വാദങ്ങള്‍ക്ക് ബലമേകുന്ന തെളിവുകളുമായി ആഗ്രയിലെ ഒരു യുവാവ് രംഗത്ത്. കുറേകാലങ്ങള്‍ക്കു മുമ്പുതന്നെ അന്തര്‍ദേശീയ മാധ്യമങ്ങളുടെയുള്‍പ്പെടെ ശ്രദ്ധാകേന്ദ്രമായിരുന്നു ജയ്‌റാം സിന്‍ഘല്‍ എന്ന ഈ മനുഷ്യന്‍.
മാധ്യമ പ്രവര്‍ത്തകര്‍ നോക്കിനില്‍ക്കെ ഇദ്ദേഹം ഒരു ഗ്ലാസുമായി പശുവിന്റെ പിന്‍ഭാഗത്തേക്ക് പോവുകയും പശുമൂത്രമൊഴിച്ച സമയത്ത് ആ മൂത്രം ഒരു ഗ്ലാസില്‍ ശേഖരിക്കുകയും അത് ഒറ്റവലിക്ക് കുടിച്ചുതീര്‍ക്കുകയും ചെയ്തു. ഒരാള്‍ പറഞ്ഞതുകൊണ്ടാണ് ഇത് ചെയ്യുന്നതെന്നും വളരെയേറെ പ്രയോജനപ്രദമാണ് ഇതെന്നുമാണ് അദ്ദേഹം പറയുന്നത്.
താന്‍ ഒരു പ്രമേഹരോഗിയായിരുന്നു. എന്നാല്‍ പശുവിന്റെ മൂത്രം കുടിക്കാന്‍ തുടങ്ങിയതോടെ പ്രമേഹം നിയന്ത്രണത്തിലായതായും ഇയാള്‍ പറയുന്നു. ധാരാളം ആളുകളാണ് പശുവിന്റെ മൂത്രം കുടിക്കാനായി നിത്യേന ഇവിടെയെത്തുന്നത്. ഇവരില്‍ ക്യാന്‍സര്‍ രോഗികള്‍ വരെയുണ്ടെന്നാണ് ജയ്‌റാം പറയുന്നത്. സാധാരണ ശേഖരിച്ച് വച്ച് ഉപയോഗിക്കാതെ ചൂടോടെ കുടിക്കുകയാണ് ഉത്തമമെന്നാണ് അദ്ദേഹം പറയുന്നത്.