ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താനും ഭാര്യയ്ക്കുമെതിരെ മതമൗലിക വാദികളുടെ ആക്രമണം. ഭാര്യയുമൊത്തുള്ള ഫോട്ടോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതാണ് എല്ലാത്തിനും തുടക്കം. ‘ ദിസ് ഗേള്‍ ഈസ് ട്രബിള്‍ ‘ എന്ന് പറഞ്ഞുകൊണ്ട് മുഖം കൈകൊണ്ട് പാതിമറച്ചുകൊണ്ടിരിക്കുന്ന ഭാര്യയ്‌ക്കൊപ്പമിരിക്കുന്ന ഫോട്ടോയായിരുന്നു ഇര്‍ഫാന്‍ പത്താന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്.
ഭാര്യയുടേയോ മറ്റ് മുസ്‌ലീം സ്ത്രീകളുടേയോ ഫോട്ടോ വെച്ച് ഫേസ്ബുക്കില്‍ അപ്‌ഡേഷന്‍ നടത്തുന്നതിനോട് ഒരു തരത്തിലും യോജിക്കാനാവില്ലെന്ന് മറ്റൊരാള്‍ . ‘ഇന്ന് മുഖത്തിന്റെ പാതി മറച്ച ഫോട്ടോയിടും നാളെ മുഖം മുഴുവന്‍ കാണിച്ചുള്ള ഫോട്ടോയും അതുകഴിഞ്ഞാല്‍ ഹിജാബ് ഇല്ലാതെയുള്ള ഫോട്ടോയും പിന്നെ വസ്ത്രമില്ലാത്ത ഫോട്ടായിയിരിക്കും ഇടാന്‍ പോകുന്ന‘തെന്നുമായിരുന്നു മറ്റൊരാളുടെ വിമര്‍ശനം.