ഹൈദരാബാദില്‍ സ്ഫോടനം നടത്താന്‍ യാസീന്‍ ഭട്കല്‍ നേരിട്ടെത്തി?

തിങ്കള്‍, 25 ഫെബ്രുവരി 2013 (15:16 IST)
PTI
PTI
ഹൈദരാബാദ് ഇരട്ട സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം ശക്തമായി പുരോഗമിക്കുകയാണ്. സ്ഫോടനത്തിന്റെ പ്രത്യേകതകള്‍ നോക്കുമ്പോള്‍ അതിന് പിന്നില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഭീകരസംഘടന ആയിരിക്കാം എന്ന നിഗമനത്തിലാണ് അന്വേഷണ ഏജന്‍സികള്‍. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ തയ്യാറായിട്ടില്ല.

ഇന്ത്യന്‍ മുജാഹിദ്ദീന്റെ സ്ഥാപകരില്‍ ഒരാളായ യാസീന്‍ ഭട്കല്‍ ഹൈദരാബാദില്‍ നേരിട്ടെത്തിയാവാം ബോംബുകള്‍ സ്ഥാപിച്ചത് എന്നും സംശയങ്ങളുണ്ട്. ഇയാള്‍ ഇപ്പോഴും ഹൈദരാബാദില്‍ എവിടെയെങ്കിലും ഒളിച്ചിരിപ്പുണ്ടാവാം എന്ന സാധ്യതയും തള്ളിക്കളയാനാവില്ല.

വെങ്കടാദ്രി തീയേറ്ററില്‍ സമീപത്തെ ബസ് സ്റ്റോപ്പിന് പിന്നില്‍ ബോംബ് സ്ഥാപിച്ചത് യാസീന്‍ ഭക്ടല്‍ ആയിരിക്കാം എന്നാണ് നിഗമനം. 2010 പൂനെ ജര്‍മന്‍ ബേക്കറി സ്ഫോടനത്തില്‍ യാസീന്‍ നേരിട്ടെത്തിയാണ് ബോംബ് സ്ഥാപിച്ചത്. ഈ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക