ഹെല്‍മറ്റില്ലാതെ യാത്ര; ഒമ്പത് എംഎല്‍എമാര്‍ക്ക് പിഴ

തിങ്കള്‍, 8 ഏപ്രില്‍ 2013 (17:49 IST)
PRO
ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ നിയമസഭയിലേക്ക് വന്ന ഒന്‍പത് ഗോവന്‍ എംഎല്‍എമാര്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് ഡയറക്ടര്‍ അരുണ്‍ ദേശായി പിഴചുമത്തി.

മൂന്ന് സ്വതന്ത്ര എംഎല്‍എമാരായ അവെര്‍ട്ടാനോ , റോഹന്‍ ഖാവുണ്ഡേ, നരേഷ് സവാല്‍ എന്നിവര്‍ക്കും ബിജെപി എംഎല്‍എമാരായ ഗ്ലെന്‍ ടിക്ലോ, പ്രമോദ് സാവന്ത്, മൈക്കല്‍ ലൊബോ, നിലേഷ് കാബ്രല്‍, കാര്‍ലോസ് അല്‍മൈഡ എന്നിവര്‍ക്കും ഗോവ വികാസ് പാര്‍ട്ടി എംഎല്‍എയായ ഫ്രാന്‍സിസ്‌കോ മിക്കി പാച്ചെക്കോ എന്നിവര്‍ക്കുമാണ് പിഴ ചുമത്തിയത്.

എംഎല്‍എമാര്‍ ട്രാഫിക്ക് നിയമം പാലിക്കാത്ത കാര്യം ഗതാഗതവകുപ്പ് മന്ത്രി ധവാലിക്കറിനെ അറിയിക്കുമെന്നും ദേശായി പറഞ്ഞു.

വെബ്ദുനിയ വായിക്കുക