ഹെലികോപ്ടര്‍ ഇടപാടിന്റെ പ്രാധാന രേഖകള്‍ ഇറ്റലി ഇന്ത്യയ്ക്ക് കൈമാറി

വെള്ളി, 5 ജൂലൈ 2013 (11:33 IST)
PTI
PTI
ഹെലികോപ്ടര്‍ ഇടപാടിന്റെ പ്രാധാന രേഖകള്‍ ഇറ്റലി ഇന്ത്യയ്ക്ക് കൈമാറി. അഗസ്റ്റ വെസ്‌ലാന്റുമായ് ബന്ധപ്പെട്ട പ്രാധാന രേഖകളും ഫോണ്‍ സംഭാഷണങ്ങളുമാണ് ഇറ്റാലിയന്‍ അധികൃതര്‍ സിബിഐയ്ക്ക് കൈമാറിയത്. സിബിഐയ്ക്ക് കൈമാറിയത് ഒരു ലക്ഷത്തിലേറെ കേസ് സംബന്ധമായ രേഖകളും മണിക്കൂറുകള്‍ നീണ്ട ഫോണ്‍ സംഭാഷണങ്ങളുമാണ്.

രേഖകള്‍ ലഭിക്കുന്നതിന് സിബിഐ, വിദേശ കാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം പ്രതിനിധികള്‍ ഇറ്റലിയിലെത്തിയിരുന്നു. തുടര്‍ന്ന് ഇന്ത്യയ്ക്ക് രേഖകള്‍ കൈമാറാന്‍ ഇറ്റലിയിലെ മിലന്‍ കോടതി അനുമതി നല്‍കിയിരുന്നു. ഇറ്റലിയിലെ ഇന്ത്യന്‍ എംബസിയിലേക്കാണ് രേഖകള്‍ കൈമാറിയത്. ഇന്ത്യന്‍ എംബസിയില്‍ നിന്ന് സിബിഐക്ക് ആ രേഖകള്‍ ലഭിക്കും.

ഈ രേഖകള്‍ പരിശോധിക്കുന്നതിന് ഇറ്റലിയിലെ നിയമകേന്ദ്രത്തെ ഏല്‍പ്പിക്കാന്‍ സിബിഐ ആവശ്യപ്പെടും. പതിനായിരക്കണക്കിന് രേഖകള്‍ പരിഭാഷപ്പെടുത്തുന്നതിലെ ബുദ്ധിമുട്ട് കണക്കിലെടുത്താണിത്. ഇറ്റാലിയന്‍ കമ്പനി അഗസ്താവെസ്‌ലാന്‍ഡുമായുള്ള ഹെലികോപ്ടര്‍ ഇടപാടില്‍ 3600 കോടിയുടെ അഴിമതി നടന്നെന്ന ആരോപണമാണ് സിബിഐ അന്വേഷിക്കുന്നത്.

മുന്‍ വ്യോമസേന മേധാവി വിവി ത്യാഗിയുടെ പങ്കിനെ പറ്റിയും സിബിഐ അന്വേഷിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക