ഹിലാരി മമതയുമായി കൂടിക്കാഴ്ച നടത്തും

Webdunia
വെള്ളി, 27 ഏപ്രില്‍ 2012 (15:34 IST)
PRO
PRO
ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി യു എസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ മെയ്‌ ഏഴിന്‌ ഇന്ത്യയിലെത്തും. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌, വിദേശകാര്യമന്ത്രി എസ്‌ എം കൃഷ്‌ണ എന്നിവരുമായി ചര്‍ച്ച നടത്തും. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായും അവര്‍ കൂടിക്കാഴ്ച നടത്തും.

ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി മൂന്ന്‌ രാജ്യങ്ങളാണ് ഹിലാരി സന്ദര്‍ശിക്കുന്നത്. മെയ്‌ മൂന്ന്, നാല് തീയതികളില്‍ അവര്‍ ചൈനയില്‍ എത്തും. യു എസും ചൈനയും തമ്മിലുള്ള തന്ത്രപരവും സാമ്പത്തികപരവുമായ ചര്‍ച്ചകള്‍ ബെയ്‌ജിംഗില്‍ നടക്കും. തുടര്‍ന്ന് അഞ്ചിന് അവര്‍ ബംഗ്ലാദേശിലേക്കു പോകും.

അഫ്‌ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ചൈന, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ഇന്ത്യയുടെ അഭിപ്രായം കൂടി തേടുന്നതിനാണ്‌ ഹിലരി ഏഴിന് ഇന്ത്യയില്‍ എത്തുന്നത്.