ഹസാരെ സംഘത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കം

ശനി, 21 ജനുവരി 2012 (12:06 IST)
PRO
PRO
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഹസാരെ സംഘം നടത്തുന്ന പ്രചാരണത്തിന് ഇന്ന് തുടക്കമാവും. ഹരിദ്വാറിലാണ് പ്രചാരണത്തിന് തുടക്കമിടുക. പ്രചാരണത്തിന് യോഗ ഗുരു ബാബ രാംദേവ് പങ്കെടുക്കില്ലെന്ന് ഹസാരെ സംഘം അറിയിച്ചു.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ എതിര്‍ത്തോ അനുകൂലിച്ചോ അല്ല തങ്ങളുടെ പ്രചരണമെന്ന് ഹസാരെ സംഘം അറിയിച്ചു. ബലമായുള്ള ഭൂമിയേറ്റെടുക്കല്‍, ലോക്പാല്‍ ബില്‍ തുടങ്ങിയവയാണ്‌ പ്രധാന പ്രചരണ വിഷയമെന്നും സംഘം അറിയിച്ചു.

ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രചാരണം അവസാനിപ്പിക്കുകയാണ് തങ്ങളുടെ ല‌ക്‍ഷ്യമെന്നും സംഘം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക