ഹസന്‍ അലി കേരളത്തിലെ രാഷ്‌ട്രീയക്കാരെയും സഹായിച്ചു

ചൊവ്വ, 29 മാര്‍ച്ച് 2011 (09:32 IST)
PRO
PRO
കളളപ്പണക്കേസില്‍ അറസ്റ്റിലായ പൂനെ സ്വദേശി ഹസന്‍ അലി ഖാന്‍ കേരളത്തിലെ രാഷ്‌ട്രീയക്കാരുമായി ഇടപാടുകള്‍ നടത്തിയതായി തെളിഞ്ഞു. കേരളത്തിലെ രാഷ്‌ട്രീയക്കാരുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ഹസന്‍ അലി സഹായിച്ചതായാണ് കണ്ടെത്തിയത്. കേരളത്തിന് പുറമെ ആന്ധ്ര മുന്‍ മുഖ്യമന്ത്രിയുടെയും തമിഴ്നാട്ടിലെ ചില രാഷ്ട്രീയക്കാരുടെയും പണം ഇയാള്‍ ഹവാല ഇടപാട് വഴി വെളുപ്പിച്ചതായും എന്‍ഫോഴ്സ്മെന്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്.

ആന്ധ്ര രാഷ്‌ട്രീയത്തിലിറങ്ങിയ ഒരു സിനിമാതാരത്തിന്റെ കള്ളപ്പണവും ഹസന്‍ അലിയുടെ കൈവശമായിരുന്നു ഏല്‍പ്പിച്ചത്. ഖാന്‍ ഇവരുടെയെല്ലാം വിശ്വസ്തനായിരുന്നു. വിദേശ അക്കൌണ്ടുകളില്‍ ഇവര്‍ക്കുള്ള നികുതിയില്ലാപ്പണം ഖാന്‍ വഴിയാണ് ഇന്ത്യയില്‍ തിരികയെത്തിച്ചിരുന്നത്.

താരങ്ങളുടെ പണം സിനിമാ വ്യവസായത്തിലേക്കും രാഷ്‌ട്രീയക്കാരുടേത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനും ഉപയോഗപ്പെടുത്താനായി ഖാന്‍ അപ്പപ്പോള്‍ എത്തിച്ചുകൊടുക്കുമായിരുന്നു. ഇത്തരത്തില്‍ എത്തിച്ച പണം ഉപയോഗിച്ച് 200-ല്‍ ആന്ധ്രയിലെ ഒരു രാഷ്‌ട്രീയപ്പാര്‍ട്ടി 200 കോടി രൂപയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവാക്കിയത്.

മഹാരാഷ്‌ട്രയിലെ മൂന്ന് മുന്‍ മുഖ്യമന്ത്രിമാരുടെ കള്ളപ്പണം കൈകാര്യം ചെയ്തിരുന്നതും ഇയാ‍ളാണെന്ന് മുമ്പെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക