സ്‌ത്രീധനം നല്‍കിയില്ല; യുവതിയെ തൂക്കിക്കൊന്നു

തിങ്കള്‍, 27 ഓഗസ്റ്റ് 2012 (12:02 IST)
PRO
PRO
സ്‌ത്രീധനം നല്‍കാത്തതിനെ തുടര്‍ന്ന് യുവതിയെ തൂക്കികൊന്നു. ബിഹാറിലെ നവാഡ ജില്ലയിലെ തിലൌര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. പ്രതിമ ദേവിയെയാണ് ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് ക്രൂരമായി തൂക്കികൊന്നത്.

ഒരു മാസത്തിന് മുന്‍പാണ് പ്രതിമ ദേവി വിശ്വാമിത്രനെ വിവാഹം കഴിച്ചത്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ സ്‌ത്രീധനത്തിന്റെ ബാക്കിയായ 50,000 രൂപ ആവശ്യപ്പെട്ട് പ്രതിമയെ നിരന്തരമായി പീഡിപ്പിച്ചിരുന്നു. ഉപദ്രവിച്ചിട്ടും പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവും വീട്ടുകാരും പ്രതിമയുടെ കഴുത്തില്‍ കയര്‍ കുരുക്കി വീട്ടില്‍ കെട്ടിതൂക്കുകയായിരുന്നു.

കൊലപാതകത്തിനുശേഷം ഭര്‍ത്താവും വീട്ടുകാരും പ്രദേശത്തു നിന്ന് സ്ഥലംവിട്ടു. സ്‌ത്രീധനപീഡനത്തിനും കൊലപാതകത്തിനുമാണ് പ്രതികള്‍ക്കെതിരെ പൊലീസ് കേസ് റജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. പൊലീസ് അന്വേഷണമാരംഭിച്ചതായി അറിയിച്ചു.

വെബ്ദുനിയ വായിക്കുക