സോണിയ ഗാന്ധിയെ പരാജയപ്പെടുത്താന്‍ പ്രചാരണം നടത്തും: ബാബാ രാംദേവ്

വെള്ളി, 19 ജൂലൈ 2013 (11:51 IST)
PRO
സോണിയ ഗാന്ധിയുടെ പരാജയം ഉറപ്പുവരുത്തുമെന്ന് യോഗ ഗുരു ബാബാ രാംദേവ്. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ സോണിയാ ഗാന്ധിക്കെതിരെ മണ്ഡലത്തില്‍ പ്രചാരണം നടത്തുമെന്നും രാംദേവ് അറിയിച്ചു.

കോണ്‍ഗ്രസിനെയും നേതാക്കളെയും ശക്തമായ രീതിയിലാണ് രാംദേവ് വിമര്‍ശിച്ചത് .കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയ്‌ക്ക് വ്യക്തമായ കാഴ്ചപ്പാടോ ദിശാബോധമോ ഇല്ലാത്തയാളാണെന്ന് ബാബാ രാംദേവ് ആരോപിച്ചു. രാജ്യത്ത് കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ രാഹുല്‍ മറഞ്ഞിരിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്യത്തിനുശേഷം ഇന്ത്യ കണ്ട ഏറ്റവും അഴിമതി നിറഞ്ഞ ഭരണമാണ് യുപിഎ സര്‍ക്കാരിന്റേതെന്നും ബാബാ രാംദേവ് ആരോപിച്ചു. അഴിമതി നിറഞ്ഞു നില്‍ക്കുന്ന ഇത്തരക്കാരെ പുറത്താക്കേണ്ടത് അത്യന്തം ആവശ്യമാണെന്നും രാംദേവ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക