ലോക്സഭയിലെ 50 ശതമാനത്തിലധികം ഹാജര്‍ ഇല്ലാത്ത എംപി മാരുടെ പട്ടികയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയും ഉപാധ്യക്ഷനും. ഇതുവരെ നടന്ന ആകെ സഭാ സമ്മേളനങ്ങളില്‍ സോണിയ ഗാന്ധി പങ്കെടുത്തത് 48 ശതമാനവും രാഹുല്‍ ഗാന്ധി 43 ശതമാനവും മാത്രമാണെന്നാണ് റിപ്പോര്‍ട്ട്.
ലോക്സഭ വെബ് സൈറ്റില്‍ പ്രസിദ്ധികരിച്ച എംപിമാരുടെ ഹാജര്‍ പട്ടിക പ്രകാരം ആകെയുള്ള 545 എം പി മാരില്‍ 92 പേര്‍ക്കാണ് 50 ശതമാനത്തില്‍ താഴെ ഹാജരുള്ളത്.
വെബ് സൈറ്റ് വിവരമനുസരിച്ച് രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ലോകസഭയിലെത്തിയത് 48 ശതമാനം സമ്മേളനങ്ങളില്‍ മാത്രം.
ഹാജര്‍ പ്രസിദ്ധികരിച്ച 314 ദിവസ്സങ്ങളില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയ്ക്ക് 135 ഹാജരാണ് ഉള്ളത് അതായത് ലോകസഭാംഗമായ രാഹുല്‍ ഗാന്ധി സഭയില്‍ എത്തിയത് കേവലം 43 ശതമാനം സമ്മേളന ദിവസ്സങ്ങളില്‍ മാത്രം.