സോണിയ ആദായനികുതി വിവരങ്ങള്‍ വെളിപ്പെടുത്താന്‍ മടിക്കുന്നു

വെള്ളി, 24 ഫെബ്രുവരി 2012 (17:26 IST)
PRO
PRO
പല മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥ തലത്തിലെ ഉന്നതരും തങ്ങളുടെ സ്വത്തുക്കള്‍ വെളിപ്പെടുത്തി സുതാര്യത കാട്ടുമ്പോഴും യു പി എ അധ്യക്ഷ സോണിയഗാന്ധി അതിന് തയ്യാറാകാന്‍ മടിക്കുകയാണ്. സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്താണ് താന്‍ അത് ചെയ്യാത്തത് എന്നാണ് സോണിയ ഇതിന് കാരണമായി പറയുന്നത്.

വിവരാവകാശ നിയമപ്രകാരം തന്റെ ആദായനികുതി വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നാണ് സോണിയ ആദായനികുതി വകുപ്പിനെ അറിയിച്ചിരിക്കുന്നത്. 2000 -2011 കാലയളവിലെ സോണിയയുടെ ആദായനികുതിവിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ചെന്നൈയിലെ വിവരാവകാശ പ്രവര്‍ത്തകനായ വി ഗോപാലകൃഷ്ണന്‍ ആണ് അപേക്ഷ നല്‍കിയത്. അപേക്ഷയില്‍ ഡല്‍ഹി ആദായനികുതി വകുപ്പ് സോണിയയ്ക്ക് കത്തയക്കുകയായിരുന്നു.

കത്തിനുള്ള മറുപടിയിലാണ് സോണിയ നിലപാട് അറിയിച്ചത്.

വെബ്ദുനിയ വായിക്കുക