കോണ്‍ഗ്രസില്‍ രാജിനാടകം. സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രവര്‍ത്തകസമിതി യോഗത്തില്‍ രാജിസന്നദ്ധത അറിയിച്ചു. എന്നാല്‍ ഇരുവരും രാജിവയ്ക്കേണ്ടതില്ലെന്ന് പ്രവര്‍ത്തകസമിതി യോഗം നിര്‍ദ്ദേശിച്ചു.
സോണിയയുടെയും രാഹുലിന്‍റെയും നേതൃത്വത്തില്‍ മുന്നോട്ടുപോകാനുള്ള പ്രമേയത്തിന് യോഗം അംഗീകാരം നല്‍കി. രാജി ഒന്നിനുമൊരു പരിഹാരമല്ലെന്നും തോല്‍വിയുടെ ഉത്തരവാദിത്തം തനിക്കാണെന്നും മന്‍മോഹന്‍ സിംഗ് യോഗത്തില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
തെരഞ്ഞെടുപ്പ് ഫലം നിരാശാജനകമാണെന്ന് സോണിയാഗാന്ധി പ്രവര്‍ത്തകസമിതി യോഗത്തില്‍ പറഞ്ഞു. പരാജയത്തെക്കുറിച്ച് പഠിക്കാന്‍ വിവിധ സമിതികള്‍ രൂപീകരിക്കും. നേതൃനിരയില്‍ അഴിച്ചുപണിക്ക് സോണിയാഗാന്ധിയെ യോഗം ചുമതലപ്പെടുത്തി.
തിരിച്ചുവരവിനുള്ള രൂപരേഖ സോണിയയുടെ നേതൃത്വത്തില്‍ തയ്യാറാക്കാനും പ്രവര്‍ത്തകസമിതിയില്‍ തീരുമാനമായി.