സൈനീകരുടെ വെടിയേറ്റ് രണ്ട് യുവാക്കള്‍ മരിച്ചത്തിനെ തുടര്‍ന്ന് കശ്മീരില്‍ സംഘര്‍ഷം. ഇന്ന് പുലര്‍ച്ചെ കശ്മീരിലെ ബന്തിപോര ജില്ലയിലെ സാംബാളിലാണ് സംഭവം നടന്നത്. ഇര്‍ഫാന്‍ അഹമ്മദ് ഗനി, ഇര്‍ഷാദ് അഹമ്മദ് എന്നീ യുവാക്കളാണ് കൊല്ലപ്പെട്ടത്.
യാതൊരു പ്രകോപനവുമില്ലാതെയാണ് സൈന്യം വെടിയുതിര്‍ത്തതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഒരു യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തിയതെന്നാണ് സൈന്യത്തിന്റെ വിശദീകരണം. അക്രമാസക്തരായ ജനക്കൂട്ടം സൈനിക ആംബുലന്‍സിന് തീവെക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നടത്തിയ വെടിവെപ്പിലാണ് മറ്റെയാള്‍ മരിച്ചതെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
തീവ്രവാദ ആക്രമണ സാധ്യതയുണ്ടെന്ന അറിയിപ്പിനെ തുടര്‍ന്ന് പ്രദേശത്ത് ജാഗ്രത പാലിച്ചിരുന്നതായും പൊലീസ് അറിയിച്ചു. പ്രദേശത്തെ എം എല്‍ എയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ മുഹമ്മദ് അക്ബര്‍ ലോണ്‍ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി.