സുപ്രീംകോടതിയ്ക്കും ഐബിക്കുമെതിരേ ദിഗ്‌വിജയ് സിംഗ്

തിങ്കള്‍, 13 മെയ് 2013 (19:51 IST)
PRO
PRO
സിബിഐയ്ക്കും ഐബിക്കുമെതിരേ ദിഗ്‌വിജയ് സിംഗ്. സുപ്രീംകോടതി സിബിഐയെ 'കൂട്ടിലടച്ച തത്ത'യെന്ന്‌ വിശേഷിപ്പിച്ചതിനും ഇന്റലിജന്‍സ്‌ ബ്യൂറോയെ (ഐബി) കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രൈബ്യൂണല്‍ 'കോഴിക്കുഞ്ഞ്‌' എന്ന വിശേഷിപ്പിച്ചതിനെതിരെയുമാണ് കോണ്‍ഗ്രസ്‌ നേതാവ്‌ ദിഗ്‌വിജയ്‌ സിംഗിന്റെ പ്രതിഷേധം ഇത് ട്വിറ്ററിലൂടെ അദ്ദേഹം അറിയിക്കുകയും ചെയ്തു.

സുപ്രീകോടതി സിബിഐയെ കൂട്ടിലടച്ച തത്തയെന്ന്‌ വിളിക്കുന്നു; കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രൈബ്യൂണല്‍ ഐബിയെ കോഴിക്കുഞ്ഞ്‌ എന്ന്‌ വിളിക്കുന്നു. ഇത്‌ നമ്മുടെ സ്‌ഥാപനങ്ങളെ ചെറുതാക്കി കാണലാണ്‌ എന്നും ദിഗ്‌വിജയ്‌ ട്വിറ്ററിലൂടെ വ്യക്തമാക്കി.

കല്‍ക്കരിപാടം അഴിമതി സംബന്ധിച്ച റിപ്പോര്‍ട്ട്‌ പരസ്യമാക്കിയതിനും സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച്‌ മാറ്റങ്ങള്‍ വരുത്തിയതിനുമാണ്‌ സിബിഐയെ സുപ്രീംകോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്‌. സിബിഐ കൂട്ടിലടച്ച തത്തയാണെന്നും അത്‌ ഉടമകളുടെ ഭാഷയിലാണ്‌ സംസാരിക്കുന്നത്‌ എന്നുമായിരുന്നു വിമര്‍ശനം.

ഒരു വനിതാ ഐപിഎസ്‌ ഓഫീസര്‍ നല്‍കിയ പരാതി പരിഗണിക്കുമ്പോഴാണ്‌ കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രൈബ്യൂണല്‍ ഐബിയെ വിമര്‍ശിച്ചത്‌. ഐബി ഒരുവൃത്തിഹീനമായ തൊഴുത്താണെന്നും ശരിക്കും വൃത്തിയാക്കേണ്ട ആവശ്യമുണ്ടെന്നും കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രൈബ്യൂണലിന്റെ ബാംഗ്ലൂര്‍ ബഞ്ച്‌ നിരീക്ഷിച്ചു. ഏജന്‍സി ഒരു കോഴിക്കുഞ്ഞിനെ പോലെയാണ്‌- പക്ഷിയാണെങ്കിലും പറക്കാനാവില്ലെന്നും ട്രൈബ്യൂണല്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക