സുനന്ദ പുഷ്കറിന്റെ ആസ്തി 100 കോടി, വന്‍ പുരാവസ്തു ശേഖരം

ബുധന്‍, 22 ജനുവരി 2014 (15:23 IST)
PTI
PTI
കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യയായിരുന്ന സുനന്ദ പുഷ്കറിന് പേരില്‍100 കോടിയുടെ ആസ്തി ഉണ്ടെന്ന് റിപ്പോര്‍ട്ട്. കശ്മീരില്‍ ജനിച്ച് വളര്‍ന്ന സുനന്ദ ദുബായിലെ ബിസിനസ്സ് ലോകത്ത് ശക്തമായ സാന്നിദ്ധ്യമറിയിച്ചിരുന്നു. കാനഡയിലെ ഒന്റാറിയോയില്‍ അവര്‍ക്കുള്ള വസതിയുടെ മാര്‍ക്കറ്റ് വില 3.5 കോടിയാണ്. ജമ്മുവില്‍ 12 ലക്ഷം രൂപ വില വരുന്ന വസ്തുക്കളും അവരുടെ പേരിലുണ്ട്.

അടുത്ത പേജില്‍- ദുബായില്‍ 95 കോടിയുടെ വസ്തുക്കള്‍!

PTI
PTI
52 വയസ്സ് പ്രായമുണ്ടായിരുന്ന സുനന്ദയുടെ പേരില്‍ ദുബായില്‍ 12 അപ്പാര്‍ട്ട്മെന്റുകള്‍ ഉണ്ട്. ഇവയില്‍ പലതും പണി പൂര്‍ത്തിയായി വരുന്നതേയുള്ളൂ. 93 കോടി രൂപയിലേറെ വിലവരും ഇവയ്ക്കെല്ലാം കൂടി.

അടുത്ത പേജില്‍- ഹുമയൂണ്‍ കാലത്തെ പുരാവസ്തു ശേഖരം

PTI
PTI
വന്‍ പുരാവസ്തു ശേഖരവും സുനന്ദയ്ക്ക് ഉണ്ടായിരുന്നു. ഹുമയൂണ്‍ കാലഘട്ടത്തിലെ ഷാളുകളും പടച്ചട്ടകളും വാളുകളും അവരുടെ ശേഖരത്തില്‍ ഉണ്ടായിരുന്നു. ഇവയ്ക്ക് 30 ലക്ഷത്തിലേറെ വില വരും.

ബാങ്ക് ഡെപ്പോസിറ്റുകളും മറ്റുമായി ഏഴ് കോടിയിലേറെ രൂപയും അവരുടെ പേരിലുണ്ട്.

വെബ്ദുനിയ വായിക്കുക