സിംഗ് പരേഡ് കണ്ടത് ടിവിയില്‍

Webdunia
തിങ്കള്‍, 26 ജനുവരി 2009 (15:24 IST)
PTI
പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് ഇത്തവണ ആശുപത്രിക്കിടക്കയില്‍ വച്ചാണ് റിപ്പബ്ലിക് ദിന പരേഡ് കണ്ടത്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വച്ച് ടെലിവിഷനിലൂടെയാണ് അദ്ദേഹം ഇന്ത്യയുടെ അറുപതാം റിപ്പബ്ലിക് ദിന പരേഡ് കണ്ടത്.

ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ പ്രധാനമന്ത്രിയുടെ ആരോഗ്യ സ്ഥിതി കൂടുതല്‍ മെച്ചപ്പെട്ടു എന്നും തിങ്കളാഴ്ച രാവിലെ റിപ്പബ്ലിക് ദിന പരേഡ് ടെലിവിഷനില്‍ കണ്ടു എന്നും ഡോ.കെ. ഗുപ്ത വെളിപ്പെടുത്തി. ഓള്‍ ഇന്ത്യയിലെ മെഡിക്കല്‍ സൂപ്രണ്ടാണ് ഗുപ്ത.

പ്രധാനാമന്ത്രിയായിരിക്കെ ഇതാദ്യമായാണ് സിംഗ് ഒരു റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാതെയിരിക്കുന്നത്. കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്‍റണിയാണ് റിപ്പബ്ലിക് ദിന പരേഡില്‍ പ്രധാനമന്ത്രിയെ പ്രതിനിധീകരിച്ചത്.

ശനിയാഴ്ചയാണ് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് ബൈപാസ് പുന:ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഏകദേശം പതിനൊന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയാ സംഘത്തെ മുംബൈയില്‍ നിന്നുള്ള ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. രമാകാന്ത് പാണ്ഡെയായിരുന്നു നയിച്ചത്.