സാധാരണക്കാര്‍ ആഗ്രഹിക്കുന്നത് കെജ്‌രിവാള്‍ പ്രധാനമന്ത്രിയാകണമെന്നാണ്

Webdunia
ഞായര്‍, 12 ജനുവരി 2014 (16:47 IST)
PTI
ഇന്ത്യയിലെ സാധാരണക്കാര്‍ ആഗ്രഹിക്കുന്നത് അരവിന്ദ് കെജ്‌രിവാള്‍ പ്രധാനമന്ത്രിയാകണമെന്നാണെന്ന് ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ഗോപാല്‍ റായി. കെജ്‌രിവാള്‍ അധികാരങ്ങളൊന്നും ആഗ്രഹിക്കുന്നില്ല. എന്നാല്‍ പാര്‍ട്ടിയും പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന സാധാരണക്കാരും അതാണ് ആഗ്രഹിക്കുന്നത്.

പാര്‍ട്ടിയുടെ പ്രമുഖ നേതാവ് യോഗേന്ദ്ര യാദവിന്റെ ആഗ്രഹവും ഇതു തന്നെയാണല്ലോ എന്ന ചോദ്യത്തിന് യോഗേന്ദ്രയുടെയോ എന്റെയോ കെജ്‌രിവാളിന്റെയോ ആഗ്രത്തിനല്ല പ്രാധാന്യം. ജനങ്ങളുടെ ആഗ്രഹത്തിനാണ്. അവരാണ് ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്നത്.

കെജ്‌രിവാളിനെപ്പോലെ ഒരു സാധാരണക്കാരനെ പ്രധാനമന്ത്രിയായി കാണാനാണ് അവരുടെ ആഗ്രഹം. അത് അധികം താമസിക്കാതെ സഫലീകരിക്കപ്പെടുമെന്നും റായി പറഞ്ഞു.