സാക്ഷരതയുടെ കാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് മുസ്ലിങ്ങളാണെന്ന് റിപ്പോര്‍ട്ട്

തിങ്കള്‍, 10 ജൂലൈ 2017 (08:50 IST)
രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളില്‍  വിദ്യാഭ്യാസപരമായി പിന്നില്‍ നില്‍ക്കുന്നത് മുസ്ലിങ്ങളാണെന്ന് റിപ്പോര്‍ട്ട്. മൗലാന ആസാദ് എജ്യുക്കേഷന്‍ ഫൗണ്ടേഷനെന്ന സര്‍ക്കാറിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയുടേതാണ് ഈ റിപ്പോര്‍ട്ട്. പ്രൈമറി, സെക്കന്‍ഡറി, ഉന്നതവിദ്യാഭ്യാസതലങ്ങളില്‍ പ്രവേശനം നേടുകയും കോഴ്‌സ് പൂര്‍ത്തിയാക്കുകയും ചെയ്യുന്നതിലും സാക്ഷരതയുടെ കാര്യത്തിലും ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് മുസ്ലിങ്ങളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
2011-ലെ സെന്‍സസ് പ്രകാരം ഇവരുടെ സാക്ഷരതാനിരക്ക് 68.53 ശതമാനമാണ്.  ദേശീയശരാശരിയെക്കാള്‍ കുറവാണിത്. 72.98 ശതമാനമാണ് ദേശീയതലത്തില്‍ സാക്ഷരതാ 68.53 ശതമാനമാണ്. ദേശീയശരാശരിയെക്കാള്‍ കുറവാണിത്. 72.98 ശതമാനമാണ് ദേശീയതലത്തില്‍ സാക്ഷരതാ 
 
ഈ പ്രശ്നം പരിഹരിക്കാന്‍ ത്രിതല വിദ്യാഭ്യാസ സമ്പ്രദായം കൊണ്ടുവരണമെന്ന് എം എ ഇ എഫ് നിര്‍ദേശിച്ചു. ഇതിനായി സെന്‍ട്രല്‍ സ്‌കൂള്‍, കമ്യൂണിറ്റി കോളേജ്, ദേശീയ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിങ്ങനെ മൂന്ന് തട്ടുകളായി വിദ്യാഭ്യാസ സൗകര്യമൊരുക്കണമെന്നും. ഇതിനായി സെന്‍ട്രല്‍ സ്‌കൂള്‍, കമ്യൂണിറ്റി കോളേജ്, ദേശീയ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിങ്ങനെ മൂന്ന് തട്ടുകളായി വിദ്യാഭ്യാസ സൗകര്യമൊരുക്കണം. 

വെബ്ദുനിയ വായിക്കുക