സഹികെട്ടാല്‍ കരണത്തൊന്ന് പൊട്ടിക്കുക: ഹസാരെ

വെള്ളി, 27 ജനുവരി 2012 (08:49 IST)
PTI
PTI
ഗാന്ധിയനായി അറിയപ്പെടുന്ന അണ്ണാ ഹസാരെ അഴിമതി തടയാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പുതിയ വിദ്യ വിവാദമാകുന്നു. “മുന്നില്‍ ആരാണെന്നൊന്നും നോക്കേണ്ട, സഹികെട്ടാല്‍ കരണത്തൊന്ന് പൊട്ടിക്കുക. ഇനിയുള്ള ഒരേയൊരു മാര്‍ഗം അതാണ്, അതോടെ ബുദ്ധി നേരെയായിക്കൊള്ളും“- ഹസാരെ പറയുന്നു.

അഴിമതിക്കെതിരായ സാധാരണക്കാരന്റെ പോരാട്ടം ചിത്രീകരിക്കുന്ന 'ഗലി ഗലി ചോര്‍ ഹൈ' എന്ന ഹിന്ദി ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം ഹസാരെയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ ഗ്രാമമായ റലഗെന്‍സിദ്ധിയില്‍ സംഘടിപ്പിച്ചിരുന്നു. ഇത് കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നവംബറില്‍ ഡല്‍ഹിയില്‍ ഒരു യുവാവ് കേന്ദ്രമന്ത്രി ശരദ്പവാറിനെ കരണത്തടിച്ചപ്പോള്‍ ഹസാരെ നടത്തിയ പ്രതികരണം വിവാദമായിരുന്നു. പിന്നീട് ഹസാരെ അത് മാറ്റിപ്പറയുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക