സഹപ്രവര്‍ത്തകയ്ക്ക് പീഡനം; തേജ്‌പാലിന് ഇന്ന് 2.30 വരെ അറസ്റ്റ് ചെയ്യാനാവില്ല
വെള്ളി, 29 നവംബര്‍ 2013 (12:02 IST)
PTI
സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ തെഹെല്‍ക മാസികയുടെ എഡിറ്റര്‍ തരുണ്‍ തേജ്പാലിന് കോടതി ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടര വരെ അറസ്റ്റ് ഒഴിവാക്കി.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതുവരെയാണ്താല്‍ക്കലിക ആശ്വാസം. ഇരുപതിനായിരം രൂപയുടെ ബോണ്ടിലാണ് നോര്‍ത്ത് ഗോവ ഡിസ്ട്രിക്ട് ആൻഡ് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.
തേജ്പാല്‍ അഞ്ചുമണി വരെ സമയം ചോദിച്ചിരുന്നു. സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തെഹല്‍ക്ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിനെ അറസ്റ്റു ചെയ്യാന്‍ ഡല്‍ഹിയിലെ വസതിയിലെത്തിയ ഗോവ പൊലീസ് അദ്ദേഹത്തെ കണ്ടെത്താനാവാതെ വെറുംകൈയോടെ മടങ്ങിയിരുന്നു.
പൊലീസെത്തിയപ്പോള്‍ തേജ്പാലില്ല- അടുത്ത പേജ്
PTI
രാവിലെ 6.20ഓടെയാണ് ഡല്‍ഹി പൊലീസിനൊപ്പം ഗോവ പൊലീസ് തേജ്പാലിന്റെ വസതിയില്‍ എത്തിയത്.പൊലീസെത്തുന്പോള്‍ തേജ്പാല്‍ വീട്ടിലുണ്ടായിരുന്നില്ല.
കുടുംബാംഗങ്ങളെ ഏതാണ്ട് ഒരു മണിക്കൂറോളം പൊലീസ് സംഘം ചോദ്യം ചെയ്തിട്ടും തേജ്പാല്‍ എവിടെയാണെന്നത് സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും തന്നെ പൊലീസിന് അദ്ദേഹത്തിന്റെ ഭാര്യയില്‍ നിന്ന് ലഭിച്ചില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹാജരാകാതിരുന്നപ്പോള്‍ ജാമ്യമില്ലാ വാറന്റ്- അടുത്ത പേജ്
PTI
ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സമയം ഇന്നലെ മൂന്നു മണിക്ക് അവസാനിച്ചതോടെ തേജ്പാലിനെതിരെ ജാമ്യമില്ലാ വാറന്റ് ഗോവ പൊലീസ് പുറപ്പെടുവിച്ചിരുന്നു.
വ്യാഴാഴ്ച വൈകിട്ട് മൂന്നിനകം ചോദ്യം ചെയ്യാനായി ഹാജരാകണമെന്ന് നിര്‍ദേശിച്ചാണ് കഴിഞ്ഞദിവസം തേജ്പാലിന് ഗോവ പൊലീസ് നോട്ടീസ് നല്‍കിയത്. എന്നാല്‍, അന്വേഷണത്തില്‍ സഹകരിക്കാമെന്നും ശനിയാഴ്ച വൈകിട്ട് ഹാജരാകാമെന്നുമാണ് അദ്ദേഹം മറുപടി നല്‍കിയത്.
പോലീസ് ഈ അപേക്ഷ തള്ളുകയും അനന്തരനടപടി സ്വീകരിക്കുകയുമായിരുന്നു. നവംബര്‍ ആദ്യവാരം പനാജിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടത്തിയ തിങ്ക് ഫെസ്റ്റിനിടെ യുവപത്രപ്രവര്‍ത്തകയെ തരുണ്‍ തേജ്പാല്‍ രണ്ടു തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം.