റോഡരികില്‍ ഉറങ്ങിക്കിടന്നയാളെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ഖാന് ഇടക്കാല ജാമ്യം. രണ്ടുദിവസത്തെ ജാമ്യമാണ് സല്‍മാന് ലഭിച്ചിരിക്കുന്നത്. സല്‍മാന്‍ ഖാന്‍റെ അഭിഭാഷകനായ ഹരീഷ് സാല്‍വെയുടെ വാദമുഖങ്ങള്‍ അംഗീകരിച്ചാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സല്‍മാന്‍ഖാന്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. സമാനമായ കേസുകളില്‍ മുമ്പ് ജാമ്യമനുവദിച്ച ചരിത്രവും ഹരീഷ് സാല്‍വെ കോടതിയെ ബോധ്യപ്പെടുത്തി. ഇതോടെയാണ് സല്‍മാന് രണ്ടുദിവസത്തെ ജാമ്യം അനുവദിച്ച് കോടതി ഉത്തരവായത്.
അഞ്ചുവര്‍ഷം തടവിന്‍റെ വിധി വന്നതുമുതല്‍ സല്‍മാന്‍ഖാന്‍ ജാമ്യത്തിന്‍റെ വിവരങ്ങളറിയാന്‍ കോടതിയില്‍ തന്നെ കാത്തിരിക്കുകയായിരുന്നു. ജാമ്യം ലഭിച്ചതോടെ സല്ലുവിന് താല്‍ക്കാലിക ആശ്വാസമായിട്ടുണ്ട്. അദ്ദേഹത്തിന് ജയിലില്‍ പോകാതെ വീട്ടിലേക്ക് മടങ്ങാം. കസ്റ്റഡിയില്‍ വാങ്ങി ആര്‍തര്‍ റോഡ് ജയിലിലേക്ക് സല്‍മാനെ കൊണ്ടുപോകാന്‍ മുംബൈ പൊലീസും കാത്തിരിക്കുകയായിരുന്നു. എന്തായാലും അതിനിട വരാതെ കോടതി ജാമ്യം അനുവദിച്ചിരിക്കുകയാണ്.
ഇതോടൊപ്പം, ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു ഹര്‍ജി ഹരീഷ് സാല്‍വെയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘം സമര്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ ഹര്‍ജിയില്‍ വിധി വരുന്ന സമയം വരെ സല്‍മാന് ജാമ്യം നീട്ടിനല്‍കാനും സാധ്യതയുണ്ട്. അങ്ങനെയുണ്ടായാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കാനുള്ള സാഹചര്യം സല്‍മാന് ലഭിക്കും.
സല്‍മാന്‍ ജയിലില്‍ പോയാല്‍ ബോളിവുഡിന് 200 മുതല്‍ 500 കോടി രൂപ വരെ നഷ്ടമുണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.