മുംബൈ സ്ഫോടനക്കേസില്‍ പൂനെ യേര്‍വാഡ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന ബോളിവുഡ് താരം സഞ്ജയ് ദത്ത് പരോള്‍ ലഭിച്ച് പുറത്തിറങ്ങി. ശനിയാഴ്ച രാവിലെ പത്തിനാണ് അദ്ദേഹം പുറത്തിറങ്ങിയത്. തുടര്‍ന്ന് അദ്ദേഹം മുംബൈയിലേക്ക് പോയി.
ഒരു മാസത്തെ പരോള്‍ ആണ് ദത്തിന് ലഭിച്ചിരിക്കുന്നത്. ഭാര്യ മന്യതയ്ക്ക് സുഖമില്ലെന്ന് കാണിച്ചാണ് അദ്ദേഹം പരോളിന് അപേക്ഷിച്ചത്. എന്നാല്‍ ദത്തിന് പരോള്‍ ലഭിച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
മൂന്നു മാസത്തിനിടെ താരത്തിന് രണ്ടാം തവണയാണ് പരോള്‍ ലഭിക്കുന്നത്. അനാരോഗ്യം പരിഗണിച്ച് അദ്ദേഹത്തിന് ഒക്ടോബര്‍ ഒന്നിന് പരോള്‍ അനുവദിച്ചിരുന്നു. ഒരു മാസത്തിന് ശേഷമാണ് അദ്ദേഹം ജയിലിലേക്ക് മടങ്ങിയത്.