ബോളിവുഡ് നടന് സഞ്ജയ് ദത്തിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. സഞ്ജയ് ദത്ത് സമര്‍പ്പിച്ച പിഴവ് തിരുത്തല്‍ (ക്യുറേറ്റീവ്) ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. 1993 സ്ഫോടന പരമ്പരക്കേസില്‍ ശിക്ഷിക്കപ്പെട്ട് പുനെ യേര്‍വാഡ ജയിലില്‍ കഴിയുകയാണ് സഞ്ജയ് ദത്ത്
ഹര്‍ജി തള്ളിയത്തോടെ വിധിക്കെതിരെ സഞ്ജയ് ദത്തിന് മുന്നിലുണ്ടായിരുന്ന അവസാന നിയമവഴിയും അടഞ്ഞു. വിധി പുനഃപരിശോധിക്കണമെന്ന് അഭ്യര്‍ഥിച്ചു സഞ്ജയ് നല്കിയ ഹര്‍ജി മേയ് 10ന് സുപ്രീം കോടതി തള്ളിയിരുന്നു.
നോട്ടപ്പിഴവുകൊണ്ടോ മറ്റു കാരണങ്ങളാലോ വിധിയില്‍ കടുത്ത അനീതിയുണ്ടായെന്ന് കരുതുന്ന കേസുകളിലാണ് പിഴവുതിരുത്തല്‍ ഹര്‍ജി നല്‍കുന്നത്. രക്ത സമ്മര്‍ദം വര്ധിച്ചത്തിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സഞ്ജയ് ദത്തിന് ചികിത്സ നല്‍കിയിരുന്നു.