സച്ചിന്‍ ഹസാരെയുടെ പ്രതീ‍ക്ഷ കാക്കുമോ?

തിങ്കള്‍, 4 ജൂണ്‍ 2012 (13:05 IST)
PRO
PRO
രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത സച്ചിന്‍ ടെണ്ടുല്‍ക്കറെ അണ്ണാ ഹസാരെ അഭിനന്ദിച്ചു. അഴിമതിക്കെതിരായി പാര്‍ലമെന്റില്‍ സച്ചിന്‍ ശബ്ദമുയര്‍ത്തും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹസാരെ പറഞ്ഞു.

സച്ചിന്റെ രാജ്യസഭാംഗത്വം സ്വാഗതം ചെയ്യുന്നു. ശക്തമായ ലോക്പാല്‍ വേണമെന്ന ആവശ്യത്തെ സച്ചിന്‍ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷ. അഴിമതിക്കെതിരെ പാര്‍ലമെന്റിന് പുറത്ത് താനും സംഘം ശബ്ദമുയര്‍ത്തുന്നുണ്ട്. അതുപോലെ പാര്‍ലമെന്റിനകത്ത് സച്ചിനും ശബ്ദമുയര്‍ത്തുമെന്നാണ് പ്രതീക്ഷ.

അതേസമയം സച്ചിനില്‍ നിന്ന് പ്രത്യേകിച്ചൊന്നും പ്രതീക്ഷിക്കുന്നില്ലെന്നാണ് ഹസാരെ സംഘാംഗമായ സന്തോഷ് ഹെഗ്ഡെ പറഞ്ഞത്.

39-കാരനായ സച്ചിന്‍ ഇന്നാണ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്.

വെബ്ദുനിയ വായിക്കുക