ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ അഖിലേഷ് യാദവ് തരംഗമാണ്. സംസ്ഥാനം കണ്ട യുവ മുഖ്യമന്ത്രിയുടെ പേരില്‍ പുതിയ ഒരിനം മാങ്ങയും വിപണിയില്‍ എത്താനൊരുങ്ങുകയാണ്. ചുവന്നു തുടുത്ത്, നല്ല മധുരമുള്ള മാങ്ങയാണ് അഖിലേഷ്. പത്മശ്രീ നേടിയ ഹോര്‍ട്ടികള്‍ച്ചറിസ്റ്റ് ഹാജി ഖലീമുള്ള ഖാന്‍ ആണ് ഈയിനം മാങ്ങ വികസിപ്പിച്ചെടുത്തത്.
ഈ മാങ്ങയ്ക്ക് അഖിലേഷ് എന്ന് പേരു നല്‍കാന്‍ വ്യക്തമായ കാരണമുണ്ടെന്ന് അദ്ദേഹം പറയുന്നു. നട്ട് അഞ്ചാം വര്‍ഷം തന്നെ ഈ മാവ് കായ്ച്ചു തുടങ്ങും. ഇത്രയും വേഗത്തില്‍ കായ്ക്കുന്ന മരം അപൂര്‍വ്വമാണ്. മുഖ്യമന്ത്രി അഖിലേഷിന്റെ പേരാണ് ഈ മാങ്ങയ്ക്ക് ഏറ്റവും അനുയോജ്യമായതെന്നും ഖാന്‍ വിശദീകരിക്കുന്നു. മാങ്ങ മൂത്ത് പാകമാകുമ്പോള്‍ അത് അഖിലേഷിന് സമ്മാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഐശ്വര്യ റായ്, സോണിയാ ഗാന്ധി എന്നിവരുടെയെല്ലാം പേരുകള്‍ ഖാന്‍ മാങ്ങകള്‍ക്ക് നല്‍കിയിട്ടുണ്ട്.