ശ്വേത ആദ്യ ‘ബിഗ് ബോസ്’ വനിത

ഞായര്‍, 9 ജനുവരി 2011 (12:45 IST)
PRO
ബിഗ്ബോസ് റിയാലിറ്റി ഷോയില്‍ ആദ്യമായി ഒരു വനിത വിജയ കിരീടം ചൂടി. പ്രശസ്ത ടിവി സീരിയല്‍ നായിക ശ്വേത തിവാരിയാണ് ബിഗ് ബോസ് സീസണ്‍ നാലിലെ വിജയിയായത്.

ബിഗ് ബോസ് ഹൌസില്‍ 14 ആഴ്ച നീണ്ടു നിന്ന മത്സരക്രമങ്ങള്‍ക്ക് ഒടുവിലാണ് കഴിഞ്ഞ ദിവസം വിജയിയെ പ്രഖ്യാപിച്ചത്. ഫൈനലില്‍ പ്രമുഖ ഇന്ത്യന്‍ റെസ്‌ലിംഗ് താരം ഗ്രേറ്റ് ഖാലിയെ മറികടന്നാണ് ശ്വേത ഒന്നാമതെത്തിയത്.

റിയാലിറ്റി ഷോയുടെ ആതിഥേയനായ ബോളിവുഡ് താരം സല്‍മാന്‍ ഖാനാണ് വിജയിയെ പ്രഖ്യാപിച്ചത്. ഒരു കോടി രൂപയാണ് വിജയിക്ക് ലഭിക്കുന്ന സമ്മാനത്തുക.

രാഹുല്‍ റോയ്, അശുതോഷ് കൌശിക്, വിന്ധു ധാരാസിംഗ് എന്നിവരാണ് മുമ്പ് ബിഗ് ബോസ് വിജയികളായത്. ഇപ്പോഴത്തെ മത്സരത്തില്‍ ഖാലി ഒന്നാം റണ്ണറപ്പും അഷ്മിത് രണ്ടാം റണ്ണറപ്പുമായി.

മൂന്നാം റണ്ണറപ്പ് വരെയുള്ളവര്‍ക്ക് ഓരോ ബൈക്ക് സമ്മാനമായി ലഭിച്ചു. നടനും മോഡലുമായ സമീര്‍ സോണിക്ക് സ്റ്റൈലിഷ് പങ്കാളിക്കുള്ള ഷെവര്‍ലെ ക്രൂസ് കാറും ലഭിച്ചു.

വെബ്ദുനിയ വായിക്കുക