ശിവസേന ഡല്‍ഹിയില്‍ മത്സരിക്കുമെന്ന് ഉദ്ദവ് താക്കറെ

ശനി, 17 ജനുവരി 2015 (11:46 IST)
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ശിവസേന മത്സരിക്കുമെന്ന് അധ്യക്ഷന്‍ ഉദ്ദവ് താക്കറെ. വെള്ളിയാഴ്ചയാണ് ഉദ്ദവ് താക്കറെ ഇതു സംബന്ധിച്ച് പ്രസ്താവന നടത്തിയത്. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം ശിവസേന ആലോചിച്ചു വരികയാണ്. ഇതു സംബന്ധിച്ച അന്തിമതീരുമാനം ഉടന്‍ തന്നെ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ,ഡല്‍ഹിയില്‍ ആരുമായും സഖ്യത്തിന് ശിവസേന തയ്യാറല്ലെന്നും ശിവസേന അധ്യക്ഷന്‍ വ്യക്തമാക്കി.
 
കര്‍ഷകരെയാണ് തങ്ങള്‍ പിന്തുണയ്ക്കുന്നതെന്നും ഉദ്ദവ് താക്കറെ വ്യക്തമാക്കി. അതേസമയം, പാര്‍ട്ടിയില്‍ നിന്ന് പോയവരെക്കുറിച്ച് ചോദിച്ചപ്പോള്‍ , എന്തൊക്കെയായാലും പാര്‍ട്ടി വിട്ടു പോയവര്‍ക്ക് മാതൃപാര്‍ട്ടിയില്‍ തന്നെയായിരിക്കും എന്നും സ്ഥിരത ഉണ്ടാകുക എന്നായിരുന്നു ഉദ്ദവിന്റെ മറുപടി.
 
ഫെബ്രുവരി ഏഴിനാണ് ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്. ബി ജെ പിയും കോണ്‍ഗ്രസും ആം ആദ്‌മി പാര്‍ട്ടിയും ഡല്‍ഹിയില്‍ പ്രചാരണവഴികളില്‍ സജീവമായി കഴിഞ്ഞു.

വെബ്ദുനിയ വായിക്കുക