വ്യാഴാഴ്ചത്തെ പ്രധാന സംഭവവികാസങ്ങള്‍

വ്യാഴം, 21 ഫെബ്രുവരി 2013 (22:01 IST)
PRO
സംഭവബഹുലമായ ഒരു ദിവസമാണ് കടന്നുപോകുന്നത്. രാജ്യമെങ്ങും പണിമുടക്കിന്‍റെ ചൂടിലായിരുന്നു. പ്രത്യേകിച്ചും കേരളം. എന്നാല്‍ അതുമാത്രമല്ലാതെ ചില സുപ്രധാന സംഭവങ്ങളും ഇന്ന് അരങ്ങേറുകയുണ്ടായി. ഹൈദരാബാദിലെ സ്ഫോടനമാണ് അതില്‍ ഏറ്റവും സുപ്രധാനമായ വാര്‍ത്ത. ഓരോ ദിവസത്തെയും പ്രധാന സംഭവ വികാസങ്ങള്‍ അവതരിപ്പിക്കുന്ന ഒരു പുതിയ പംക്തി മലയാളം വെബ്‌ദുനിയ ആരംഭിക്കുകയാണ്.

ഇന്നത്തെ പ്രധാന സംഭവവികാസങ്ങള്‍:

1. ഹൈദരാബാദില്‍ വന്‍ സ്ഫോടനം: 15 മരണം

ഹൈദരാബാദിലെ ദില്‍‌സുക്ക് നഗറില്‍ വന്‍ സ്ഫോടനം. 15 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 50 പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. ദില്‍‌സുക്ക് നഗറിലെ തിയേറ്ററിലും ബസ് സ്റ്റാന്‍ഡിലുമാണ് സ്ഫോടനങ്ങള്‍ നടന്നത്. അഞ്ച് സ്ഫോടനങ്ങള്‍ നടന്നതായാണ് അറിയുന്നത്. രാത്രി ഏഴുമണിക്കാണ് ആദ്യ സ്ഫോടനം നടന്നത്. അതിന് ശേഷമുള്ള 10 മിനിറ്റുകള്‍ക്കുള്ളില്‍ മറ്റ് നാല് സ്ഫോടനങ്ങളും ഉണ്ടായി. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ക്ലിക്ക് ചെയ്യുക

2. ടി എന്‍ സീമയ്ക്കും, എം ബി രാജേഷിനും പൊലീസ് മര്‍ദ്ദനം

സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട് രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനെതിരെ പ്രതിഷേധിച്ച എം പിമാര്‍ക്ക് പൊലീസ് മര്‍ദ്ദനം. കുര്യന്റെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റിലേക്ക് മാര്‍ച്ച നടത്തിയ എംപിമാരായ ടി എന്‍ സീമ, എം ബി രാജേഷ് തുടങ്ങിയ നേതാക്കളെയാണ് മര്‍ദ്ദിച്ചത്. ടി എന്‍ സീമ, എം ബി രാജേഷ് എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ക്ലിക്ക് ചെയ്യുക

3. തമിഴില്‍ വലിയ നീക്കത്തിന് മോഹന്‍ലാല്‍, ഡേറ്റുകള്‍ വാരിക്കോരി നല്‍കുന്നു

തമിഴകത്തിന് എന്നും പ്രിയങ്കരനാണ് മോഹന്‍ലാല്‍. മണിരത്നം ഉള്‍പ്പടെയുള്ള തമിഴ് സംവിധായകര്‍ മോഹന്‍ലാലിന്‍റെ കടുത്ത ആരാധകരുമാണ്. മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ഈ താരരാജാവ് ഇനി തമിഴിന് കൂടുതല്‍ പ്രാധാന്യം നല്‍കാനൊരുങ്ങുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ക്ലിക്ക് ചെയ്യുക

4. അമൃതയ്ക്കെതിരെ കേസെടുത്ത മജിസ്ട്രേറ്റിനെ സ്ഥലം മാറ്റി

അസഭ്യം പറഞ്ഞതിന് യുവാക്കളെ ആക്രമിച്ച കോളജ് വിദ്യാര്‍ഥിനി അമൃതയ്ക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട മജിസ്ട്രേറ്റിനെ സ്ഥലം മാറ്റി. തിരുവനന്തപുരം സിജെഎം കോടതി മൂന്നിലെ മജിസ്ട്രേറ്റായിരുന്ന പി എ രാമചന്ദ്രനെയാണ്‌ മൊബൈയില്‍ കോടതിയിലേക്ക്‌ സ്ഥലം മാറ്റിയത്‌. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ക്ലിക്ക് ചെയ്യുക

5. പണിമുടക്കില്‍ പങ്കെടുത്ത പഞ്ചായത്ത് ജീവനക്കാരന്റെ ചെവി അറുത്തു

ദേശീയ പണിമുടക്ക് ദിവസം ജോലി ചെയ്യാന്‍ വിസമ്മതിച്ച ജീവനക്കാരന്റെ ചെവി അറുത്തുമാറ്റി. പശ്ചിമ ബംഗാളിലെ പഞ്ചായത്ത് ജീവനക്കാരനാണ് കൊടും ക്രൂരതയ്ക്ക് ഇരയായത്. സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരാണ് ഹര്‍ഷദ് മുഹമ്മദ് എന്ന ജീവനക്കാരന്റെ ചെവി അറുത്തുമാറ്റിയത്. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ക്ലിക്ക് ചെയ്യുക

6. ആറന്മുള, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ യാഥാര്‍ഥ്യമാക്കും: രാഷ്ട്രപതി

ആറന്മുള, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ യാഥാര്‍ഥ്യമാക്കുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ബജറ്റ് നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജിന് കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന മന്ത്രി ജയന്തി നടരാജന്‍ നല്‍കിയ മറുപടിയിലാണ് ആറന്മുള്ള വിമാനത്താവളത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കിയത് വാര്‍ത്തയായതിന് പിന്നാലെയാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുമെന്ന് രാഷ്ട്രപതി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ക്ലിക്ക് ചെയ്യുക

വെബ്ദുനിയ വായിക്കുക