വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വ്യത്യസ്ത സത്യവാങ്മൂലം: ഫയലുകള്‍ നല്‍കണമെന്ന് സിബിഐ
വ്യാഴം, 11 ജൂലൈ 2013 (10:41 IST)
PRO
PRO
ഇസ്രത്ത് ജഹാന്‍-പ്രാണേഷ് കുമാര്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആഭ്യന്തര മന്ത്രാലയം നല്‍കിയ സത്യവാങ്മൂലവുമായി ബന്ധപ്പെട്ട ഫയലുകള്‍ സിബിഐ ആവശ്യപ്പെട്ടു. അന്നത്തെ ആഭ്യന്തര സെക്രട്ടറി ആര്‍വിഎസ് മണി രണ്ട് മാസത്തിനിടെ രണ്ട് വ്യത്യസ്ത സത്യവാങ്മൂലങ്ങള്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
2009 ഓഗസ്റ്റ് 26-ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇസ്രത്ത് ജഹാനും പ്രാണേഷ്‌കുമാറും ഭീകരരാണെന്ന നിലയിലും സെപ്തംബര്‍ 30-ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇരുവരും ഭീകരരെന്ന് തെളിയിക്കാന്‍ വേണ്ടത്ര തെളിവുകള്‍ ഇല്ലെന്ന രീതിയിലുമാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. ആര്‍വിഎസ് മണിയെ സിബിഐ ചോദ്യംചെയ്‌തെങ്കിലും കൃത്യമായ മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് സിബിഐ ഫയലുകള്‍ ആവശ്യപ്പെട്ടത്.