വെല്ലുവിളികളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയ നേതാവാണ് വല്ലഭായ് പട്ടേല്‍; അദ്ദേഹത്തിന്റെ പാരമ്പര്യം മുൻ സർക്കാർ അവഗണിച്ചു: പ്രധാനമന്ത്രി

ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (09:10 IST)
രാജ്യത്തിനു വേണ്ടി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നല്‍കിയ സംഭാവനകളെ വിസ്മരിക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പട്ടേലിന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച്‌ ഡൽഹിയിൽ നടന്ന ‘ഐക്യത്തിനായുള്ള കൂട്ടയോട്ടം’ പരിപാടി ഉദ്ഘാടനം ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
 
സ്വാതന്ത്ര്യത്തിനു മുന്‍പും സ്വാതന്ത്ര്യം ലഭിച്ച ശേഷവും പട്ടേല്‍ രാജ്യത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളെ ആർക്കും മറക്കാന്‍ കഴിയില്ല. എന്നാൽ മുൻ സർക്കാരുകൾ പട്ടേലിനെ ഓർക്കാന്‍ തയ്യാറായില്ലെന്നും കോൺഗ്രസിനെ ലക്ഷ്യംവച്ച് മോദി പറഞ്ഞു. 
 
വെല്ലുവിളികളില്‍ നിന്നെല്ലാം രാജ്യത്തെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയ വ്യക്തിയാണ് വല്ലഭായ് പട്ടേല്‍. രാജ്യത്തെ വൈവിധ്യങ്ങളെ അതിന്റെ പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ എല്ലാവര്‍ക്കും കഴിയണമെന്നും മോദി ജനങ്ങളോട് ആഹ്വാനം ചെയ്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍