വിവാദ പാക് സിനിമാതാരവും മോഡലുമായ വീണാ മാലിക് ഷൂട്ടിംഗ് സെറ്റില്‍ അക്രമാസക്തയായതായി. ‘മുബൈ 125 കിലോമീറ്റര്‍‘ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച്, ആക്ഷന്‍ സീന്‍ ചിത്രീകരിക്കുന്നതിനിടേയാണ് സംഭവം. വീണയുടെ അടിയേറ്റ സഹതാരം വേദിതാ പ്രതാപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീണയും വേദിതയും തമ്മില്‍ നേരത്തെ തന്നെ അത്ര സ്വരച്ചേര്‍ച്ചയില്‍ ആയിരുന്നില്ല. ആക്ഷന്‍ സീന്‍ മുതലാക്കി വീണ വേദിതയുടെ തലയ്ക്കടിയ്ക്കുകയായിരുന്നു. അവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.
ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് വീണ ആക്രമിച്ചത് എന്നാണ് റിപ്പോര്‍ട്ട്.