വിശ്വരൂപം: മദ്രാസ് ഹൈക്കോടതി കണ്ട ശേഷം തീരുമാനം

ശനി, 26 ജനുവരി 2013 (16:53 IST)
PRO
PRO
മുസ്ലിം സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ വിലക്കിയ കമലഹാസന്‍ ചിത്രം 'വിശ്വരൂപം' മദ്രാസ് ഹൈക്കോടതി കാണും. ഞായറാഴ്ച ഹൈക്കോടതി ജഡ്ജി ചിത്രം കാണും. തുടര്‍ന്ന് തിങ്കളാഴ്ച ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കും.

വിശ്വരൂപം വിലക്കിയ തമിഴ്നാട് സര്‍ക്കാരിന്റെ നടപടിയ്ക്കെതിരെ കമലഹാസന്‍ ആണ് കോടതിയെ സമീപിച്ചത്. രണ്ടാഴ്ചത്തേക്കാണ് ചിത്രം വിലക്കിയത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കും.

ചിത്രം ഇസ്ലാമിനെ അധിക്ഷേപിക്കുന്നതാണെന്ന് ആരോപിച്ചാണ് മുസ്ലിം സംഘടനകളുടെ വിലക്ക്. ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ചിത്രം ശനിയാഴ്ച പ്രദര്‍ശിപ്പിച്ചു. പ്രതിഷേധങ്ങള്‍ക്കിടെ കേരളത്തില്‍ വെള്ളിയാഴ്ച തന്നെ ചിത്രം റിലീസ് ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക