വിദ്യാര്‍ഥിക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അശ്ലീല സന്ദേശമയച്ചു

തിങ്കള്‍, 23 ജനുവരി 2012 (10:24 IST)
PRO
PRO
ഏഴാം ക്ലാസ്സ് വിദ്യാര്‍ഥിക്ക് വിദേശിയായ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അശ്ലീല സന്ദേശം അയച്ചതായി പരാതി. ബാംഗ്ലൂരിലെ ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ സ്‌കൂളായ ട്രിയോ വേള്‍ഡിന്റെ പ്രിന്‍സിപ്പല്‍ പോള്‍ ഫ്രാന്‍സിസ് മീക്കിന്‍സ് (37) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ച പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിയെ ഓഫിസില്‍ വിളിച്ചുവരുത്തി അശ്ലീല ഭാഷയില്‍ സംസാരിച്ചു എന്നും പരാതിയില്‍ പറയുന്നു. ജുവനൈല്‍ ആക്ട്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് മീക്കിന്‍സിനെതിരെ കേസെടുത്തത്. ഇയാളുടെ പാസ്പോര്‍ട്ട് പിടിച്ചെടുത്തിട്ടുണ്ട്.

മീക്കിന്‍സിനെ സ്‌കൂള്‍ അധികൃതര്‍ സസ്പെന്‍ന്റ് ചെയ്തു.

വെബ്ദുനിയ വായിക്കുക