വഞ്ചനാ കേസില്‍ മലയാളി നടി അറസ്റ്റില്‍

ചൊവ്വ, 28 മെയ് 2013 (17:17 IST)
PRO
PRO
വഞ്ചനാക്കേസില്‍ മലയാളി നടി അറസ്റ്റില്‍. ലീന മരിയ പോള്‍ എന്ന നടിയെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് അറസ്റ്റ്. ഐഎ‌എസ് ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ് നടത്തിയതിനാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലാകുമ്പോള്‍ ഇവര്‍ക്കൊപ്പം ലിവിംഗ് പാര്‍ട്ണറുമുണ്ടായിരുന്നു. പൊലീസിനെ വെട്ടിച്ച് ഒരു ഫാം ഹൌസില്‍ ഇവര്‍ ഒളിച്ചുകഴിഞ്ഞുവരികയായിരുന്നു.

റെഡ് ചില്ലീസ്, ഹസ്ബന്‍‌ഡന്‍സ് ഇന്‍ ഗോവ, കോബ്ര തുടങ്ങിയ മലയാള ചിത്രങ്ങളില്‍ അഭിനയിച്ച ലീന സുജിത് സിര്‍കാരിന്റെ മദ്രാസ് കഫേയില്‍ ജോണ്‍ എബ്രാഹത്തിനൊപ്പം ഒരു പ്രധാന റോളില്‍ അഭിനയിച്ചിരുന്നു.

പൊലീസ് പിടിയിലാകുമ്പോള്‍ ഇവര്‍ക്കൊപ്പം പ്രത്യേക കാവല്‍ ഭടന്‍‌മാരുമുണ്ടായിരുന്നു. നടിയുടെ പക്കല്‍ നിന്ന് ആഡംബര കാറുകളും വിലകൂടിയ വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.

ദുബായില്‍ ജനിച്ച ലീന കേരളത്തില്‍ ചാലക്കുടിയിലാണ്.

വെബ്ദുനിയ വായിക്കുക