പ്രമാദമായ മീററ്റിലെ ലൌ ജിഹാദ് കേശില്‍ വീണ്ടും മീററ്റ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.സംഭവത്തില്‍ വ്യാജ പരാതി നല്‍കാന്‍ പിതാവിന് ബി.ജെ.പി നേതാക്കള്‍ പണം നല്‍കിയതായും ഇക്കാര്യം പുറത്തുപറയാതിരിക്കാന്‍ തന്നെ വീട്ടുതടങ്കലില്‍ ആക്കിയെന്നുമാണ് പെണ്‍കുട്ടി പറഞ്ഞിരിക്കുന്നത്.
മജിസ്ട്രേറ്റിന് മുമ്പാകെ നല്‍കിയ മൊഴിയിലാണ് ഇക്കാര്യം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നേരെ കേസെടുത്തിട്ടുണ്ട്.
ബി.ജെ.പി നേതാവായ വിനീത് അഗര്‍വാള്‍ 25,000 രൂപ നല്‍കിയതായാണ് പെണ്‍കുട്ടി പറഞ്ഞിരിക്കുന്നത്.കൂടുതല്‍ പണം പിന്നീട് എത്തിക്കാമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പണം ലഭിക്കാതായപ്പോള്‍ വീട്ടുകാര്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചു . വീട്ടുകാരുടെ പീഡനം സഹിക്കാനാവതെ വന്ന ഘട്ടത്തിലാണ് പൊലീസ് സ്റ്റേഷനിന്‍ ഹാജരായി സത്യം തുറന്നുപറഞ്ഞത് പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു.