ലാലുപ്രസാദ് യാദവിന് വാഹനാപകടത്തില്‍ പരുക്ക്

ശനി, 4 മെയ് 2013 (13:36 IST)
PRO
PRO
ആര്‍ ജെ ഡി പ്രസിഡന്റ് ലാലുപ്രസാദ് യാദവിന് വാഹനാപകടത്തില്‍ പരുക്ക്. വെള്ളിയാഴ്ച രാത്രി ലാലു സഞ്ചരിച്ച കാര്‍ വൈശാലിയിലെ കച്ചി ദര്‍ഗയില്‍ ഒരു പാലത്തില്‍ ഇടിക്കുകയായിരുന്നു. കാറിന്റെ ജനല്‍ച്ചില്ലു തറച്ചാണ് ലാലുവിന് പരിക്കേറ്റത്. തലയ്ക്കും മുഖത്തുമാണ് പരിക്ക്. തലയ്ക്ക് രണ്ടു തുന്നലുണ്ട്.

മെയ് 15ന് പാര്‍ട്ടി നടത്തുന്ന റാലിയുടെ പ്രചരണാര്‍ഥം സംസ്ഥാനത്തുടനീളം പര്യടനം നടത്തുകയാണ് മുന്‍മുഖ്യമന്ത്രി കൂടിയായ ലാലുപ്രസാദ്. രോഗാപുരിലേയ്ക്കുള്ള യാത്രാമധ്യേയാണ് അപകടം.

വെബ്ദുനിയ വായിക്കുക