ഹരിയാനയിലെ റോത്തക്ക് ജില്ലയിലെ അക്ബര്‍പൂരിലായിരുന്നു സംഭവം നടന്നത്. യുവതിയുടെ മൃതദേഹം അഴുകിയ നിലയിലായിരുന്നു കണ്ടെത്തിയത്. മൃതദേഹത്തില്‍ യുവതി ക്രൂരമായ പീഡനത്തിനിരയായതിന്റെ തെളിവുകളുണ്ടായിരുന്നു.സ്വകാര്യഭാഗങ്ങളില്‍ നിന്ന് 16 സേന്റീമീറ്റര്‍ നീളമുള്ള വടി കണ്ടെത്തി. വലിയ വടികൊണ്ടുള്ള ആക്രമണത്തിനിടെ പൊട്ടിയതാവാം ഇതെന്ന് കരുതുന്നു. ഗര്‍ഭ നിരോധന ഉറകളും കണ്ടെത്തി. ഇവ കുത്തിനിറച്ച നിലയിലായിരുന്നു. മലദ്വാരത്തില്‍ രണ്ട് കല്ലുകളും കണ്ടെത്തി. മുഖവും മാറും തുടകളും കടിച്ചുപറിച്ച് വികൃതമാക്കിയിരുന്നു. ഇത്രയും ക്രൂരമായി പീഡിപ്പിക്കപ്പെട്ട മൃതദേഹം ഇതുവരെയും കണ്ടിട്ടില്ലെന്നാണ് പൊലീസും പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്‌ടറും അഭിപ്രായപെട്ടത്.
റോത്തക്കിലെ പണ്ഡിറ്റ് ഭഗവത് ദയാല്‍ ശര്‍മ്മ ആശുപത്രിയിലാണ് മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയത്. ഡോക്ടര്‍മാര്‍ അഞ്ച് മണിക്കൂര്‍ എടുത്താണ് പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയത്. അതിക്രൂരമായാണ് യുവതിയുടെ ശരീരത്തെ പീഡിപ്പിച്ചിരുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. യുവതിയുടെ ഹൃദയവും ശ്വാസകോശവും മൃതദേഹത്തില്‍ ഇല്ലാത്തത് ദുരൂഹത ഉണ്ടാക്കിയിട്ടുണ്ട്. സംഭവത്തില്‍ അവയവ മാഫിയയും ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്നാണ് വിലയിരുത്തല്‍.