റെയില്‍ ബജറ്റ്: സ്ത്രീസുരക്ഷയ്ക്കായി വനിതാ ആര്‍പി‌എഫുകാരുടെ എണ്ണം കൂട്ടും

ചൊവ്വ, 26 ഫെബ്രുവരി 2013 (14:10 IST)
PRO
ട്രെയിനുകളില്‍ സ്ത്രീസുരക്ഷയ്ക്കായി വനിതാ ആര്‍പി‌എഫുകാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍. യുപിഎ സര്‍ക്കാരിന്റെ സമ്പൂര്‍ണ റയില്‍വെ ബ‌ഡ്ജറ്റ് കേന്ദ്ര റെയില്‍വെ മന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയാണ്.

ട്രെയിനുകളില്‍ വനിതാ ആര്‍പി എഫുകാരുടെ എണ്ണം കൂട്ടും. അപകടനിലയിലായ 17 പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കും. ആക്സിഡന്റ് റിലീഫ് ട്രെയിനുകളുടെ എണ്ണം കൂട്ടുമെന്നും, സിഗ്നലിംഗ് സംവിധാനം കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.

റയില്‍ക്രോസ്സുകള്‍ അപകടം വിതയ്ക്കുന്നുവെന്നും .ഭൂരിഭാഗം അപകടം നടന്നതും റയില്‍ ക്രോസ്സുകളിലാണെന്നും പക്ഷേ അടുത്തെയിടെ അപകടങ്ങളില്‍ ഗണ്യമായ കുറവ് വന്നതായും ബന്‍സാല്‍ ബഡ്ജറ്റ് അവതരണത്തില്‍ വ്യക്തമാക്കി‍.

1996ല്‍ സുരേഷ് കല്‍മാഡി അവതരിപ്പിച്ച ശേഷം 17 വര്‍ഷത്തിന് ശേഷമാണ് ഒരു കോണ്‍ഗ്രസ് മന്ത്രി റയില്‍വെ ബജറ്റ് അവതരിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക