റജൗനയെ ശനിയാഴ്ച തൂക്കിലേറ്റാന്‍ ഉത്തരവ്

ചൊവ്വ, 27 മാര്‍ച്ച് 2012 (18:32 IST)
PRO
PRO
പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിംഗിന്റെ കൊലയാളി ബല്‍വന്ത് സിംഗ് റജൗനയെ ശനിയാഴ്ച തൂക്കിലേറ്റണമെന്ന് കോടതി. ചണ്ഡിഗഡ് സെഷന്‍സ് കോടതിയാണ് തൂക്കിലേറ്റല്‍ നടപ്പാക്കാന്‍ ഉത്തരവിട്ടത്.

ശിക്ഷ നടപ്പാക്കാതെ മരണ വാറണ്ട് മടക്കി അയച്ചതിന് പട്യാല സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് കോടതിയലക്‍ഷ്യ നോട്ടിസ് അയയ്ക്കാനും കോടതി തീരുമാനിച്ചു. റജൗനയുടെ വധശിക്ഷ ഇളവു ചെയ്യാന്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ തിങ്കളാഴ്ച നിയമസഭയെ അറിയിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

1995-ലാണ് ബിയാന്ത് സിംഗ് കൊല്ലപ്പെട്ടത്.

English Summary: The Chandigarh sessions court on Tuesday returned Balwant Singh Rajoana hanging order to Patiala Jail "for compliance" in the Beant Singh assassination case of 1995.

വെബ്ദുനിയ വായിക്കുക