രേഖ രാജ്യസഭയിലെത്തിയപ്പോള്‍ ജയ ബച്ചന്‍ സീറ്റ് മാറി!

വ്യാഴം, 3 മെയ് 2012 (11:39 IST)
PRO
PRO
ബോളിവുഡിനെ ഇളക്കിമറിച്ച സംഭവമായിരുന്നു അമിതാഭ് ബച്ചന്‍- രേഖ പ്രണയകഥ. ഈയിടെയാണ് രേഖയെ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്തത്. ദശാബ്ദങ്ങള്‍ നീണ്ട നിശബ്ദതയ്ക്കൊടുവില്‍ മൌനം വെടിഞ്ഞ ബച്ചന്‍, അര്‍ഹിക്കുന്ന സ്ഥാനമാണ് രേഖയ്ക്ക് ലഭിച്ചതെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

പക്ഷേ രേഖയുടെ രാജ്യസഭാ പ്രവേശനത്തിന്റെ പേരില്‍ ബച്ചന്റെ ഭാര്യ ജയ ബച്ചനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ തുടരുകയാണ്. സഭയില്‍ രേഖയ്ക്ക് അനുവദിച്ച സീറ്റിനടുത്തു നിന്ന് തന്നെ മാറ്റിയിരുത്തണമെന്ന് ജയ ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.

ജയയുടെ സീറ്റ് 91 ആണ്. രേഖയുടെ സീറ്റ് നമ്പര്‍ 99. ജയയുടെ ആവശ്യപ്രകാരം രാജ്യസഭാ സെക്രട്ടേറിയേറ്റ് 143 നമ്പര്‍ സീറ്റ് അവര്‍ക്ക് അനുവദിച്ചു നല്‍കുകയും ചെയ്തു. സമാജ്വാദി പാര്‍ട്ടി നോമിനിയായ ജയ മറ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കൊപ്പം ഇരിക്കാനാണ് സീറ്റ് മാറിയതെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം.

ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സീറ്റ് 103 ആണ്.

വെബ്ദുനിയ വായിക്കുക