രാഹുല്‍ മന്ത്രിസഭയിലേക്ക് വരേണ്ടത് അനിവാര്യം: എസ്എം കൃഷ്ണ
ബുധന്‍, 27 ജൂണ്‍ 2012 (15:04 IST)
PRO
PRO
കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണിക്ക് കളമൊരുങ്ങുകയാണെന്ന സൂചനകള്‍ പുറത്തുവരുന്നതിനിടെ രാഹുല്‍ ഗാന്ധി മന്ത്രിസഭയില്‍ എത്തണമെന്ന് വിദേശകാര്യമന്ത്രി എസ്എം കൃഷ്ണ. രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ രാഹുല്‍ മന്ത്രിസഭയില്‍ എത്തേണ്ടത് അനിവാര്യമാണെന്നാണ് കൃഷ്ണ അഭിപ്രായപ്പെട്ടത്.
രാഹുല്‍ മന്ത്രിസഭയിലേക്ക് വരണമെന്ന് പ്രധാനമന്ത്രി നേരത്തെ തന്നെ ആവശ്യപ്പെട്ടതാണെന്നും കൃഷ്ണ ചൂണ്ടിക്കാട്ടി. എന്നാല്‍ രാഹുലിന്റെ വിമുഖതയായിരുന്നു ഇതിന് തടസ്സമായത്.
രാഷ്ട്രപതി സ്ഥാനാര്‍ഥിയാകുന്ന പ്രണബ് മുഖര്‍ജി ധനമന്ത്രിസ്ഥാനം രാജിവച്ചതോടെയാണ് യു പി എ മന്ത്രിസഭയില്‍ വീണ്ടും അഴിച്ചുപണി വരുന്നത്.