രാഹുല്‍ ഗാന്ധിക്ക് ചെരുപ്പേറ്

തിങ്കള്‍, 23 ജനുവരി 2012 (17:31 IST)
PRO
PRO
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും അമേഠി എം പിയുമായ രാഹുല്‍ ഗാന്ധിക്ക് നേരെ ചെരുപ്പേറ്. ഉത്തരാഖണ്ഡില്‍ നിന്നും 35 കിലോമീറ്റര്‍ അകലെ വികാസ് നഗറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നതിനിടേയാണ് രാഹുലിന് നേരെ ചെരുപ്പേറുണ്ടായത്.

ചെരുപ്പ് എറിഞ്ഞയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. രാഹുലിന്റെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടി പൊലീസിന് കൈമാറിയത്.

ഇത്തരം ആക്രമണങ്ങള്‍ കൊണ്ട് തന്നെ തളര്‍ത്താനാകില്ലെന്ന് രാഹുല്‍ പ്രതികരിച്ചു. ചെരുപ്പെറിഞ്ഞാല്‍ താന്‍ പിന്തിരിഞ്ഞോടുമെന്നാണ് ചിലര്‍ ധരിച്ചുവച്ചിരിക്കുന്നത്. എന്നാല്‍ അതൊരിക്കലും സംഭവിക്കാന്‍ പോകുന്നില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക