രാഷ്ട്രപതി: കലാമിനായി ബിജെപി, എതിര്‍ത്ത് സിപിഎം

തിങ്കള്‍, 30 ഏപ്രില്‍ 2012 (18:59 IST)
PTI
രാഷ്ട്രപതി സ്ഥാനത്തേക്ക് മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിനെ പിന്തുണയ്ക്കുമെന്ന് ബി ജെ പി അറിയിച്ചു. എന്നാല്‍ കലാമിനെ പിന്തുണയ്ക്കില്ലെന്ന് സി പി എം വ്യക്തമാക്കി.

മത്സരത്തിന്‌ കലാം തയ്യാറാകുകയും അദ്ദേഹത്തെ സമാജ്‌വാദി പാര്‍ട്ടി നിര്‍ദ്ദേശിക്കുകയും ചെയ്താല്‍ ബി ജെ പിയുടെ പിന്തുണയുണ്ടാകുമെന്നാണ് പ്രതിപക്ഷ നേതാവ്‌ സുഷമ സ്വരാജ്‌ അറിയിച്ചിരിക്കുന്നത്. എന്നാല്‍ കലാമുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും സുഷമ പറഞ്ഞു.

പ്രണാബ്‌ മുഖര്‍ജി, ഹമീദ്‌ അന്‍സാരി എന്നിവരെ രാഷ്ട്രപതി സ്ഥാനത്തേക്ക് പിന്തുണയ്ക്കേണ്ടതില്ലെന്നാണ് ബി ജെ പി തീരുമാനം. ബി ജെ പി പിന്തുണയ്ക്കുന്ന അബ്ദുള്‍ കലാമിനെ പിന്തുണയ്ക്കേണ്ടതില്ലെന്ന് സി പി എമ്മും തീരുമാനിച്ചിട്ടുണ്ട്.

പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് നിര്‍ദ്ദേശിക്കുകയാണെങ്കില്‍ പിന്തുണയ്ക്കുമെന്നും സി പി എം നേതൃത്വം അറിയിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക