രാഷ്ട്രപതി ഇന്ന് കേരളത്തില്‍

ബുധന്‍, 30 ഏപ്രില്‍ 2008 (09:57 IST)
WDFILE
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി രാഷ്‌ട്രപതി പ്രതിഭ പാട്ടീല്‍ ബുധനാഴ്‌ച ഉച്ചയ്‌ക്ക് തിരുവനന്തപുരത്തെത്തും. വിമാനത്താവളത്തിലെ സ്വീകരണത്തിനു ശേഷം രാഷ്‌ട്രപതി രാജ്‌ഭവനിലേക്ക് പോകും.

മുഖ്യമന്ത്രി വി‌എസ് അച്യുതാനന്ദന്‍, കെ കരുണാകരന്‍ എന്നിവര്‍ രാജ്ഭവനില്‍ രാഷ്‌ട്രപതിയുമായി ചര്‍ച്ച നടത്തും. തലസ്ഥാനത്തെ ഹൈക്കോടതി ബെഞ്ചിന്‍റെ പ്രശ്‌നം മുഖ്യമന്ത്രി രാഷ്‌ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നാണു പ്രതീക്ഷ.

വൈകുന്നേരം 5.30 ന് കേരള നിയമസഭയുടെ സുവര്‍ണജൂബിലി ആഘോഷപരിപാടികളുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യും. ‘കേരളനിയമസഭ:നിയമനിര്‍മ്മാണത്തിന്‍റെ അമ്പതു വര്‍ഷം’ എന്ന ഗ്രന്ഥത്തിന്‍റെയും ഒന്നാം കേരള നിയമസഭാനടപടികള്‍ ഡിജിറ്റലൈസ് ചെയ്ത സിഡിയുടെ പ്രകാശനവും രാഷ്‌ട്രപതി നിര്‍വഹിക്കും.

വ്യാഴാഴ്‌ച രാവിലെ പദ്‌മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. പത്തു മണിക്ക് ടാഗോര്‍ തീയേറ്ററില്‍ നടക്കുന്ന ആര്‍‌കെ ശങ്കര്‍ ജന്മശതാബ്ദി ആഘോഷം ഉദ്‌ഘാടനം ചെയ്ത ശേഷം രാഷ്‌ട്രപതി തിരികെ പോകും.

വെബ്ദുനിയ വായിക്കുക