ഈ വര്‍ഷം അവസാനത്തോടെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്ന് ബി ജെ പി എംപി സുബ്രഹ്മണ്യം സ്വാമി. ഭാരതീയ കിസാന്‍ അഭിയ ഡല്‍ഹിയില്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കവേയാണ് സുബ്രഹ്മണ്യം സ്വാമി രാമക്ഷേത്ര നിര്‍മ്മാണത്തെപ്പറ്റി അഭിപ്രായം പറഞ്ഞത്.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മിക്കുക എന്നത് ജനങ്ങളുടെ ഏറെ നാളായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആവശ്യമാണ്. അതുകൊണ്ട് ക്ഷേത്ര നിര്‍മ്മാണം വൈകാതെ തന്നെ തുടങ്ങും. ഈ വര്‍ഷത്തെ തന്റെ പ്രധാന ദൗത്യമാണ് ക്ഷേത്രനിര്‍മ്മാണം എന്നും സ്വാമി വ്യക്തമാക്കി.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ ഉള്‍പ്പെട്ട നാഷണല്‍ ഹെറാള്‍ഡ് കേസുമായി ശക്തമായി മുന്നോട്ടുപോകുമെന്നും സ്വാമി പറഞ്ഞു.