രാജ്യമെങ്ങും ഗോവധനിരോധനത്തിന് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ നിയമമന്ത്രാലയത്തോട് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം തേടി. ഗോവധ നിരോധനത്തിനായി മാതൃകാബില്‍ തയ്യാറാക്കി എല്ലാ സംസ്ഥാനങ്ങള്‍ക്കും അയയ്ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
കഴിഞ്ഞ എന്‍ ഡി എ സര്‍ക്കാര്‍ ഇത്തരത്തിലൊരു ബില്‍ അവതരിപ്പിച്ചിരുന്നു. നിലവില്‍ ഗുജറാത്ത്, ജാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഗോവധം നിരോധിച്ചതിനു തൊട്ടു പിന്നാലെ ഹരിയാനയിലും ഗോവധം നിരോധിച്ചിരുന്നു.
ഗോവധ നിരോധനനിയമം മറ്റു സംസ്ഥാനങ്ങളുടെ പരിഗണനയ്ക്കായി അയയ്ക്കും. ഗോവധം നിരോധിക്കാനുള്ള നിയമസാധുത കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. ഗുജറാത്ത് മാതൃകയാക്കിയാണ് നിയമത്തിന് നീക്കം നടത്തുന്നത്.