രാജ്യത്ത് പന്നിപ്പനി പടരുന്നു; മരണം 1600നടുത്ത്

Webdunia
ശനി, 14 മാര്‍ച്ച് 2015 (09:08 IST)
രാജ്യത്ത് അതിഭീകരമാം വിധം പന്നിപ്പനി പടരുന്നു. പന്നിപ്പനി ബാധിച്ച് ഇതുവരെ മരിച്ചത് 1600 ഓളം ആളുകള്‍. അതേസമയം, രാജ്യത്ത് ഇതുവരെ 28, 000 പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ച് കഴിഞ്ഞിട്ടുണ്ട്. അതേസമയം, കഴിഞ്ഞ രണ്ടു മാസത്തെ അപേക്ഷിച്ച് പന്നിപ്പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം മാര്‍ച്ചില്‍ കുരഞ്ഞിട്ടുണ്ടെന്നാണ് കണക്കുകള്‍.
 
ഇതിനിടെ, പന്നിപ്പനി വൈറസ്​ജനിതകമാറ്റം ഉണ്ടാക്കുന്നതായുള്ള വാര്‍ത്തകള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്​കീ‍ഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിട്യൂട്​ഓഫ്​വൈറോളജി തളളി.
 
മാര്‍ച്ച്​ 11 വരെയുള്ള കണക്കുകള്‍ പ്രകാരം 1,587പേര്‍ പന്നിപ്പനി ബാധിച്ച് മരിച്ചതായും 27,886പേര്‍ക്ക്‌ എച്ച് 1 എന്‍ 1 രോഗബാധ സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു. ഏറ്റവും അവസാനം തെലങ്കാനയില്‍ നിന്നുമാണ് മൂന്നുമരണം റിപ്പോര്‍ട്ട്​ ചെയ്‌തത്.
 
പന്നിപ്പനി ഉള്‍പ്പടെയുള്ള പകര്‍ച്ച വ്യാധികള്‍ക്കെതിരെ സ്ഥീകരിച്ച നടപടികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട്​ ആറാ‍ഴ്ചക്കകം സമര്‍പ്പിക്കണമെന്ന്​മുംബൈ ഹൈകോടതി അതാത്​മുന്‍സിപ്പാലിറ്റികളോട്​ആവശ്യപ്പെട്ടിട്ടുണ്ട്.